ഇസ്രായേലിന് നാഥനായി വാഴുമേക ദൈവംഇസ്രായേലിന് നാഥനായി വാഴുമേക ദൈവം
സത്യജീവമാര്‍ഗ്ഗമാണു ദൈവം
മര്‍ത്യനായി ഭൂമിയില് പിറന്നു സ്നേഹ ദൈവം
നിത്യജീവനേകിടുന്നു ദൈവം
ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂ‍മിയില് എന്നെന്നും നിറവേറീടേണമേ (2)
(ഇസ്രയേലിന് നാഥനായി )

ചെങ്കടലില് നീ അന്നു പാത തെളിച്ചൂ മരുവില് മര്‍ത്യര്‍ക്കു മന്ന പൊഴിച്ചു (2)
എരീവെയിലില് മേഘത്തണലായി ഇരുളില് സ്നേഹനാളമായ്
സീനായ് മാമല മുകളില് നീ നീതിപ്രമാണങ്ങള് പകര്‍ന്നേകി
ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂ‍മിയില് എന്നെന്നും നിറവേറീടേണമേ (2)
(ഇസ്രയേലിന് നാഥനായി )

മനുജനായ് ഭൂമിയിലവതരിച്ചൂ മഹിയില് ജീവന് ബലി കഴിച്ചൂ
തിരു നിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിന് ജീവനായ്
വഴിയും സത്യവുമായവനേ നിന് തിരുനാമം വാഴ്ത്തുന്നു..(2)
ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂ‍മിയില് എന്നെന്നും നിറവേറീടേണമേ (2)
(ഇസ്രയേലിന് നാഥനായി )

For audio click here

No comments: